ഉപഭോക്താക്കള്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ ക്ഷീര കര്‍ഷകരെ സംരക്ഷിക്കണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി:

നീലേശ്വരം: ഉപഭോക്താക്കളില്‍ അമിതമ ഭാരമേല്‍പ്പിക്കാതെ ക്ഷീര വ്യവസായ മേഖലയെ സംരക്ഷിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോല്‍, മരുന്നുകള്‍ എന്നിവയുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും
എന്നാല്‍ അതിനനുസരിച്ച് പാല്‍വില വര്‍ധിക്കാത്തതും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. അതിനാല്‍ ഉപഭോക്താക്കളില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷീര കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടികളാണ് ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു . നീലേശ്വരം മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ ക്ഷീര ദിനാചരണവും ക്ഷീര കര്‍ഷക മുഖാമുഖവുംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. ചീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഉഷാദേവി വിഷയാവതരണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പിഎം സന്ധ്യ, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എവി സുരേന്ദ്രന്‍ ഷമീന മുഹമ്മദ് കൗണ്‍സിലന്മാരായ ഇഷജീര്‍, വിനോദ് പൈനി, ശിശു വികസന പദ്ധതി ഓഫീസര്‍ പി പി ശൈലജ, പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം,സി വി പ്രകാശന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മെസ്സി ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു നീലേശ്വരം ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് മാമുനിവിജയന്‍ സ്വാഗതവും നീലേശ്വരം ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ പി വി രജിമ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പാല്‍ ഗുണനിയന്ത്രണ ഓഫീസര്‍ പി എച്ച് സിനാജുദ്ദീന്‍,സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ സ്മിതമാരാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കാസര്‍കോട് ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കല്യാണി നായര്‍, ഉദുമ മില്‍ക്കാ ഡയറി സംരംഭക എം.ആരിഫാബി എന്നിവര്‍ മോഡറേറ്ററായി.

Leave a Reply

Your email address will not be published. Required fields are marked *