ആലപ്പുഴ മുതുകുളത്ത് പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. തങ്കമണി അരവിന്ദിന്റെ വീട്ടിലെ ഒന്നര വയസ്സുള്ള സങ്കരയിനം പശുക്കിടാവിനെയാണ് തെരുവുനായക്കൂട്ടം കടിച്ചുകൊന്നത്. ചൊവ്വാഴ്ച രാത്രി ഒന്നോടെ നായ്ക്കളുടെ കുര കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കെട്ടിയിരുന്ന കിടാവിനെ കാണാനില്ലെന്നറിഞ്ഞത്.തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ പറമ്പില്‍ ചത്തുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കിടാവിനെ വാങ്ങിയത്. നേരത്തെ ഈ വീട്ടിലെ കോഴികളെയും നായകള്‍ കൊന്നിരുന്നു.