ഇടമലക്കുടിക്ക് ആശ്വാസം; സാമ്പത്തിക പ്രതിസന്ധിപരിഹരിക്കാന്‍ 60 ലക്ഷം രൂപ പ്രത്യേക ധനസഹായം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള്‍ എന്നിവയ്ക്കായി ഈ തുക ഉപയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദൂരതയും ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങളും പരിഗണിച്ചാണ് സഹായം അനുവദിച്ചത്.
പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും അവശ്യസേവനങ്ങള്‍ തടസ്സമില്ലാതെ ഉറപ്പാക്കാനും ഈ ധനസഹായം സഹായകമാകും. വിദൂര ഗോത്രമേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *