ജെ.ഇ.ഇ. മെയിന്‍ 2027 സെഷന്‍ 1 അപേക്ഷാ വിന്‍ഡോ ഇന്ന് അവസാനിക്കും; വൈകിയ ഫീസോടെ രാത്രി 11:50 വരെ അവസരം

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ജെ.ഇ.ഇ. മെയിന്‍ 2027 സെഷന്‍ 1 പരീക്ഷയ്ക്കുള്ള അപേക്ഷാ നടപടികള്‍ ഇന്ന് (നവംബര്‍ 26) അവസാനിക്കും. ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈകിയ ഫീസോടെ ഷലലാമശി.ിമേ.ിശര.ശി എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഇന്ന് രാത്രി 11:50 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഇതുവരെ ആകെ 15,73,018 പേരാണ് രജിസ്‌ട്രേഷന്‍ ഫോമുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 13,96,007 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ ഫീസ് വിജയകരമായി അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഉദ്യോഗാര്‍ത്ഥികളുടെ വിഭാഗവും ലിംഗഭേദവും അനുസരിച്ചാണ് അപേക്ഷാ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. അണ്‍റിസര്‍വ്ഡ് വിഭാഗത്തിന് 1,000 രൂപയാണ് ഫീസ്. ജനറല്‍-ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങളിലെ പുരുഷന്മാര്‍ക്ക് 900 രൂപയും, ഈ വിഭാഗങ്ങളിലെ വനിതകള്‍ക്ക് 800 രൂപയുമാണ് നല്‍കേണ്ടത്. എസ്.സി, എസ്.ടി, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് 500 രൂപയാണ് ഫീസ്.
പരീക്ഷാ ഫീസ് വിജയകരമായി അടച്ച് അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും അവസാനിച്ചെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി ഉറപ്പാക്കണം. ഫീസ് അടയ്ക്കാതെ ഫോം സമര്‍പ്പിക്കുന്നത് അപേക്ഷ അപൂര്‍ണ്ണമാകാന്‍ കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *