കനത്ത ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ശക്തമായ തിരിച്ചുവരവ്. ഇന്ന് (നവംബര്‍ 26) ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,920 വര്‍ധിച്ച് 92,320-ല്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 240 വര്‍ധിച്ച് 11,540 ആയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165 എന്ന നിരക്കിലും 10 ഗ്രാമിന് 1,650 എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്. നവംബര്‍ 5, 6 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 13,385 രൂപയാണ് (പവന് 1,07,080 രൂപ) ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.