ഓറഞ്ച് ദി വേള്‍ഡ് ക്യാംപെയ്ന്‍: സന്ദേശറാലി സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാംപെയ്‌ന്റെ ഭാഗമായി സന്ദേശറാലി നടത്തി.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാംപെയ്‌ന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. കോളേജ് വരെ നടന്ന സന്ദേശറാലി ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു.
ക്യാംപെയ്‌ന്റെ ഭാഗമായി സ്ത്രീസുരക്ഷയ്ക്കും അതിക്രമരഹിത സമൂഹത്തിനും പിന്തുണ പ്രഖ്യാപിച്ച് സിഗ്നേച്ചര്‍ ക്യാംപെയ്‌നും സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്: ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമെന്റെയും നേതൃത്വത്തിലാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനം, സ്ത്രീധന സമ്പ്രദായം, ലിംഗ വിവേചനം തുടങ്ങിയവയ്ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സാമൂഹിക പിന്തുണ ശക്തിപ്പെടുത്തുകയുമാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം.
പരിപാടിയില്‍ ജില്ലാ ശിശു വികസന ഓഫീസര്‍ വി.എ.നിഷമോള്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.എ. മുഹമ്മദ് ഹനീഫ, വനിതാ സംരക്ഷണ ഓഫീസര്‍ പി.ജി സവിത, ശിശു വികസന പദ്ധതി ഓഫീസര്‍മാരായ സി.കെ ശ്രീലത, കെ.ബീന, കെ.ജെ സായാഹ്ന, കെ.ബിന്ദു, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൂനിയര്‍ സൂപ്രണ്ട് കെ.രജീഷ് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അമല മാത്യു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *