വേലാശ്വരം : ലോക സമാധാന ദൗത്യത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുന്നതിനും സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാ യി ‘മാനവികതയിലെ ഐക്യം’ എന്ന പ്രമേയത്തെ ആസ്പദമാക്കി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേലാ ശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ സമാധാന പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചു. സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കാളികളായി തങ്ങളുടെ കഴിവ് തെളിയിച്ചു. വിജയികളായവര്‍ക്ക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സമ്മാന വിതരണം നടത്തി. പോസ്റ്റര്‍ രചന മത്സരത്തില്‍ 7 ക്ലാസിലെ ആദിഷ് പ്രഭാകരന്‍ ഒന്നാം സ്ഥാനവും 6 എ ക്ലാസിലെ ശ്രീവേദ്.എ രണ്ടാം സ്ഥാനവും 6.യ ക്ലാസിലെ നജ്ല.എം മൂന്നാം സ്ഥാനവും നേടി.
സ്‌കൂള്‍ അസംബ്ലി ഹാളില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഡോക്ടര്‍ വിവേക് സുധാകരന്‍ ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും ക്യാഷ് പ്രൈസും അടക്കമുള്ള സമ്മാനങ്ങള്‍ കൈമാറി. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി എന്‍. നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍ യു. കൃഷ്ണകുമാരി, വേലാശ്വരം ഗവണ്‍മെന്റ് യു.പിസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി. വിഷ്ണു നമ്പൂതിരി, പി.ടി.എ പ്രസിഡണ്ട് കെ.വി. സുനില്‍കുമാര്‍,വൈസ് പ്രസിഡണ്ട് സുനില്‍കുമാര്‍വേലാ ശ്വരം,എസ്.എം.സി ചെയര്‍മാന്‍ എ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് സി.പി.വി വിനോദ് കുമാര്‍ സ്വാഗതവും വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി എന്‍ ശോഭന നന്ദിയും പറഞ്ഞു.