കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റും ഡിജിറ്റല്‍ സ്‌ക്വയര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു.

രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റും ഡിജിറ്റല്‍ സ്‌ക്വയര്‍ യൂണിറ്റും കള്ളാര്‍ ഗ്രാമപഞ്ചായത്തംഗം ബിന്ദു ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎപ്രസിഡന്റ് ഉമ്മര്‍ പുണൂര്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ നാരായണന്‍ കെ സ്വാഗതവും ജൂനിയര്‍ കൈറ്റ് മിസ്ട്രസ് ആതിര എം നന്ദിയും പറഞ്ഞു. ലിറ്റില്‍ കൈറ്റ് മാസ്റ്റര്‍ അനില്‍കുമാര്‍ കെ പദ്ധതി വിശദീകരണം നടത്തി. എസ്എംസി ചെയര്‍മാന്‍ ശശിധരന്‍ എ, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഷാജി ജോസഫ് പി, മദര്‍ പിടിഎ പ്രസിഡന്റ് ഖദീജ, സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി, സ്റ്റാഫ് സെക്രട്ടറി സുമതി എം, ഡിജിറ്റല്‍ സ്‌ക്വയര്‍ കണ്‍വീനര്‍ സന്ധ്യ എം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *