ബാലാവകാശ കമീഷന്‍ സംഘടിപ്പിച്ച ജില്ലാതല അധ്യാപക പരിശീലനം കമീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കമീഷന്‍ അംഗം കെ.കെ ഷാജു അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ അവകാശങ്ങളും ബാലാവകാശ നിയമങ്ങളും എന്നവിഷയത്തില്‍ കമ്മീഷന്‍ കെ കെ ഷാജുവും കുട്ടികളുടെ മാനസികാരോഗ്യം; അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ. ജിം വര്‍ഗീസും ക്ലാസെടുത്തു.