രാജപുരം : കായിക-കലാ മത്സരങ്ങളുടെ ആവേശവും യുവജനങ്ങളുടെ സജീവ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 15 വരെ നീണ്ടുനിന്ന കേരളോത്സവത്തിന് നവംബര്‍ 15-ന് അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലാമത്സരങ്ങളോടെയാണ് തിരശ്ശീല വീണത്.
സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.കെ.ജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒടയംചാല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. റെയിന്‍ബോ കോടോത്ത് റണ്ണറപ്പായി.