ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി റീജ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി മാത്യു അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി രജീഷ്, ടെക്നിക്കല്‍ അസ്സിസ്റ്റന്റ് എം ചന്ദ്രന്‍, എം.സി.എച്ച് ഓഫീസര്‍ സ്റ്റെല്ല ജോസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യുക്ഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി ഹസീബ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാറില്‍ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഗസ്റ്റസ് മോറിസ്, പൂടംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷ്യന്‍ മൃദുല അരവിന്ദ് എന്നിവര്‍ ക്ലാസെടുത്തു.