ബേക്കല്‍ ബീച്ച് ഫെസ്റ്റ്:സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് 2K26ന്റെ സംഘാടക സമിതി ഓഫീസ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന അധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഓഫീസ് നിര്‍വഹണ കമ്മിറ്റി ചെയര്‍മാന്‍ എം.പി.എം. ഷാഫി സ്വാഗതവും കണ്‍വീനര്‍ ഹമീദ് മാങ്ങാട് നന്ദിയും പറഞ്ഞു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. റഷീദ, രവീന്ദ്രന്‍ കരിച്ചേരി, സിദ്ദീഖ് പള്ളിപ്പുഴ, വാസുദേവ ഷേണായി, പി.എ. ഇബ്രാഹിം, ബി.ആര്‍.ഡി.സി ജനറല്‍ മാനേജര്‍ കെ.എം രവീന്ദ്രന്‍, മാനേജര്‍മാരായ യു.എസ് പ്രസാദ്, എം. രജിത, അസിസ്റ്റന്റ് മാനേജര്‍മാരായ പി. സുനില്‍കുമാര്‍, കെ.എന്‍. സജിത്ത് കുമാര്‍ തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിച്ചു. ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് ബേക്കല്‍ ഫെസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *