പാലക്കാട്: തീവണ്ടിയില്‍ നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച 15 കുപ്പി വിദേശ മദ്യവുമായി പാന്‍ട്രി ജീവനക്കാരന്‍ ആര്‍.പി.എഫിന്റെ പിടിയിലായി. ദിബ്രുഗട്ടില്‍ നിന്ന് കന്യാകുമാരിയിലേക്ക് സര്‍വീസ് നടത്തുന്ന വിവേക് എക്‌സ്പ്രസ്സിലെ പാന്‍ട്രി ജീവനക്കാരനും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ അനുപം താലുക്ധാര്‍ (32) ആണ് അറസ്റ്റിലായത്.
ട്രെയിനില്‍ വെച്ച് ഇയാളുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു 15 കുപ്പി വിദേശമദ്യം കണ്ടെടുത്തത്. ട്രെയിനിലെ ആവശ്യക്കാരായ യാത്രക്കാര്‍ക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിനാണ് മദ്യം ഒളിപ്പിച്ചുവെച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഓപ്പറേഷന്‍ സത്തര്‍ക്കിന്റെ ഭാഗമായി പാലക്കാട് ആര്‍.പി.എഫും ആര്‍.പി.എഫ് ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.