രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഐടി ഫെസ്റ്റ് സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ നടക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വിവര സാങ്കേതിക വിദ്യകളിലും, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് പോലെയുള്ള നൂതന സാങ്കേതിക വിദ്യകളിലും കൗതുകം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടത്തപ്പെടുന്നത്. കോളേജില്‍ വെച്ചു നടത്തപ്പെടുന്ന ഫെസ്റ്റിനോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധതരം മത്സരങ്ങളും റോബോട്ടുകള്‍ , വെര്‍ച്ചുവല്‍ റിയാലിറ്റി എന്നിവയില്‍ ഉള്ള പ്രദര്‍ശനവും ഉണ്ടായിരിക്കും.
എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു ജോസഫ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. ഡോ. തോമസ് സ്‌കറിയ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി,
ദക്ഷന്‍ : 96566 28580
ആനന്ദ് :95622 16532 എന്നീ നമ്പറില്‍ ബന്ധപ്പെടണം.