കുട്ടികളിലെ ക്യാന്‍സര്‍ പ്രതിരോധത്തിന് ബോധവല്‍ക്കരണവുമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്: സെപ്റ്റംബര്‍ മാസം കുട്ടികളിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് കുടുംബാംഗങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വയനാട്ടിലെ ബാണാസുര മൗണ്ടൈന്‍ വ്യൂ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ലയണ്‍സ് മുന്‍ സോണ്‍ ചെയര്‍പേഴ്‌സണ്‍ അന്‍വര്‍ ഹസന്‍ ക്ലാസിന് നേതൃത്വം നല്‍കി.

കുട്ടികളിലെ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, ലഭ്യമായ ചികിത്സാരീതികള്‍, രക്ഷിതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. കുടുംബങ്ങളില്‍ ആരോഗ്യ അവബോധം വര്‍ധിപ്പിക്കുന്നതിലൂടെ രോഗം തുടക്കത്തിലേ കണ്ടെത്താനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ക്ലബ് പ്രസിഡണ്ട് ഷക്കത്തലി എ.കെ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൗഷാദ് സി.എം. സ്വാഗതം ആശംസിച്ചു. ക്ലബ് സെക്രട്ടറി ശ്രീകുമാര്‍ പള്ളഞ്ചി നന്ദി രേഖപ്പെടുത്തി. സാമൂഹിക ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *