കരിപ്പോടി മുച്ചിലോട്ട് പെരുങ്കളിയാട്ടം : ചിത്ര രചനാമത്സരം നടത്തി

പാലക്കുന്ന് : കരിപ്പോടി തിരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ പ്രചാരണാര്‍ത്ഥം കണ്ണൂര്‍-കാസര്‍കോട് ജില്ലാതലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാനും കുരുന്നുകളുടെ ചിത്രരചന മികവ് കാണാനും ക്ഷേത്രാങ്കണത്തില്‍ എത്തിയത് വന്‍ പുരുഷാരം. ക്ഷേത്ര സ്ഥാനീകരായ നാരായണന്‍ അന്തിത്തിരിയന്‍, അരവിന്ദന്‍ വല്യച്ചന്‍ കോമരം, മുരളി കോമരം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പ്രശസ്ത സിനിമാ പ്രവര്‍ത്തകനും ചിത്രകാരനുമായ മോഹനചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.വി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. എം. സുരേഷ്‌കുമാര്‍,ദേവദാസ് പെരിയ, സുരേഷ്ബാബു മുദിയക്കാല്‍ എന്നിവര്‍ മത്സര വിധിനിര്‍ണയം നടത്തി.
നൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തതില്‍ വിവിധ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍:എല്‍.പി /യു.പി- കിഷന്‍ദേവ് (കണ്ണൂര്‍), വേദതീര്‍ത്ഥ് ബിനേഷ് (തലശ്ശേരി), അദ്വിത് അനില്‍ (കാഞ്ഞങ്ങാട് ). ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി-വി.വിശാല്‍ (ചെമ്പിലോട്) , സായൂജ്(വെള്ളൂര്‍), കീര്‍ത്തന (കാഞ്ഞങ്ങാട് ) പൊതു വിഭാഗം: പ്രശാന്ത് (ബേഡകം), കൃഷ്ണപ്രസാദ് (ഇരിയ), പവിത്രന്‍ (കൊളത്തൂര്‍).

വിജയികള്‍ക്ക് പുരസ്‌കാരവും കാഷ് അവാര്‍ഡും നല്‍കി. വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.വി.രഘുനാഥന്‍, ജനറല്‍ കണ്‍വീനര്‍ വി.വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, കണ്‍വീനര്‍മാരായ ബാലകൃഷ്ണന്‍ മേല്‍ബാര, നാരായണന്‍ കണിയാമ്പാടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ് കണിയാമ്പാടി വൈസ് ചെയര്‍മാന്‍ ജയാനന്ദന്‍ പാലക്കുന്ന്, കണ്‍വീനര്‍ എം. സുരേഷ് കുമാര്‍, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ ജഗന്‍ പാലക്കുന്ന്, രഞ്ജീസ് കേവീസ്, രാമചന്ദ്രന്‍ പുഴക്കര എന്നിവര്‍ പ്രസംഗിച്ചു. ജനുവരി 22 മുതല്‍ 27 വരെയാണ് ഇവിടെ പെരുങ്കളിയാട്ടം.

Leave a Reply

Your email address will not be published. Required fields are marked *