കോഴിക്കോട്ട് വാക്കുതര്‍ക്കം രൂക്ഷമായി; അനുജന്‍ ജ്യേഷ്ഠന്റെ നെഞ്ചില്‍ കത്രിക കുത്തിയിറക്കി

കോഴിക്കോട്: സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനുജന്‍ ജ്യേഷ്ഠന്റെ നെഞ്ചില്‍ കത്രിക കുത്തിയിറക്കി. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാടാണ് സംഭവം നടന്നത്. ആക്രമണത്തില്‍ കുറുവങ്ങാട് സ്വദേശി അഫ്സീറിന് (39) ഗുരുതരമായി പരിക്കേറ്റു.

സെപ്റ്റംബര്‍ 15 ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെ വാക്കുതര്‍ക്കം രൂക്ഷമാവുകയും അനുജന്‍ കത്രികയെടുത്ത് അഫ്സീറിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുകയുമായിരുന്നു. നെഞ്ചില്‍ കത്രിക തറച്ച നിലയിലാണ് അഫ്‌സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി അഫ്‌സീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *