ബളാല്‍ മണ്ഡലം പ്രസിഡന്റായി സിബിച്ചന്‍ പുളിങ്കാല ചുമതലയേറ്റു

രാജപുരം: ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി സിബിച്ചന്‍ പുളിങ്കാല ചുമതലയേറ്റു.വെളളരിക്കുണ്ട് ക്ഷീരോല്‍പാദക സഹകരണസംഘം ഹാളില്‍ ചേര്‍ന്ന സ്ഥാനാരോഹണ ചടങ്ങ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി ജി ദേവ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണന്‍ , ഡിസിസി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ലത . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജെയിന്‍ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ചാക്കോ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഭാസ്‌ക്കരന്‍ എളേരി, കള്ളര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ, കെ എസ് എസ്.പി എ സംസ്ഥാന കമ്മിറ്റി
ടി കെ എവുജിന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ജോസ് കൊട്ടാരം,തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ടി തോമസ് സ്വാഗതവും സിബിച്ചന്‍ പുളിങ്കാല മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *