രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനും ആത്മ കാസര്‍ഗോഡും സംയുക്തമായി തേനീച്ച കൃഷി പരിശീലനം സംഘടിപ്പിച്ചു.കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. എം. സൈമണ്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി, റോയ് പി. എല്‍,ശ്രീവിദ്യ പി,വാര്‍ഡ് മെമ്പര്‍മാരായ വാസു പി എ, ലീല മോഹനന്‍, മിനി ഫിലിപ്പ്,സാബു എം. എം,രേഖ സി,ലിറ്റി ജോസ്,ബിന്ദു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.കൃഷി ഓഫീസര്‍ ഹനീന കെ എം സ്വാഗതവും ആത്മ ബി.ടി.എം.അലീന ഏലിയാസ് നന്ദിയും പറഞ്ഞു. നാഷണല്‍ ബീ ബോര്‍ഡ് മെമ്പര്‍ ചാര്‍ളി മാത്യു ക്ലാസ് കൈകാര്യം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലെ (തേന്‍ കൃഷി വികസനം) ഗുണഭോക്താക്കള്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.