കണ്ണൂര്‍: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് ആന്‍ഡ് കോസ്മെറ്റിക് സര്‍ജറി വിഭാഗത്തില്‍ ഒക്ടോബര്‍ 25ന് സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു.
വയറ്റിലെ കൊഴുപ്പ് നീക്കുക, സ്ത്രീ- പുരുഷ സ്തന വളര്‍ച്ച, കണ്‍പോളകളുടെ ആകൃതി, മുഖത്തിന്റെ ആകൃതി, നുണക്കുഴി, ചെവിയുടെ വലിപ്പം, ഡയബറ്റിക് ഫൂട്ട് അള്‍സര്‍, വെരികോസ് അള്‍സര്‍ എന്നീ മെഡിക്കല്‍ സേവനങ്ങളാണ് ക്യാംപില്‍ ലഭിക്കുക. മിതമായ നിരക്കില്‍ റേഡിയോളജി, ലാബ് ടെസ്റ്റിംഗ് സേവനങ്ങളും തുടര്‍ചികിത്സയ്ക്ക് ഇളവുകളും ലഭിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ സംഘടിപ്പിക്കുന്ന ക്യാംപില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന് അവസരമുണ്ടായിരിക്കുമെന്നും ബിഎംഎച്ച് അറിയിച്ചു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി വിളിക്കുക, 94978 26666.