നീലേശ്വരം: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായി നടക്കുന്ന സംസ്ഥാന ഇന്‍ക്ലൂസിവ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാസര്‍കോട് ജില്ലാ ടീമിന്റെ കോച്ചിങ്ങ് ക്യാമ്പ് നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ അബ്ദുള്‍ റഹ്‌മാന്‍ വി.കെ കോച്ചിങ്ങ് ക്യാമ്പ് സമാപനം ഉദ്ഘാടനം ചെയ്തു.
ഡി.പി.ഒ ശശിധരന്‍ പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കലാ ശ്രീധര്‍, നജീബ് കാരയില്‍, സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ അധ്യാപകരായ സുമ, സീന ഇ.വി, രജിഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഹൊസ്ദുര്‍ഗ് ബി.പി.സി നികേഷ് മാടായി സ്വാഗതവും നിമിത നന്ദിയും പറഞ്ഞു.
കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് 24 കുട്ടികളാണ് കളത്തിലിറങ്ങുന്നത്. ശ്യാം മോഹന്‍, മനോജ് പള്ളിക്കര എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.