കാഞ്ഞങ്ങാട്: ചായ്യോത്ത് ശില്പി കലാകേന്ദ്രം ഉദ്ഘാടനത്തിന്റെ ഭാഗമായി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ പ്രമുഖ ചിത്രകാരന്മാര്‍ ചിത്രകൂട്ട് സംഘടിപ്പിച്ചു. പ്രഗല്‍ഭ ചിത്രകാരന്‍ ശ്യാമ ശശി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശില്പി കലാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ നിര്‍വഹിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, സാഹിത്യകാരന്‍ എം.കെ. ഗോപകുമാര്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ. പി.മധുസൂദനന്‍, കെ.ധന്യ, രവീന്ദ്രന്‍ മാസ്റ്റര്‍ കയ്യൂര്‍, അഡ്വ: ടിറ്റി മോള്‍ എന്നിവര്‍ സംബന്ധിച്ചു.