കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി കണ്ണൂര്‍ മേഖല പ്രസിഡന്റ് കെ. ശ്രീകാന്തിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. രാഹുല്‍ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിച്ചും പ്രസംഗിച്ചു എന്ന ആരോപണത്തിലാണ് നടപടി.
കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നില്‍ സംഘടിപ്പിച്ച ബിജെപി പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പരാമര്‍ശങ്ങള്‍. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.