പനത്തടി : ഇന്ന് റാണിപുരം ഗ്ലാസ്സ് ബ്രിഡ്ജില്‍ ഉണ്ടായ കേബിള്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ ചാമുണ്ടിക്കുന്ന് സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരണപ്പെട്ടു. പനത്തടിചാമുണ്ഡിക്കുന്ന് വാതില്‍മാടി സ്വദേശിയായ കൃഷ്ണന്‍ എന്നവരുടെ മകന്‍ സനൂപ് (25) എന്ന യുവാവാണ് അപകടത്തില്‍ മരണപ്പെട്ടത്. അഞ്ചുമണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് സനൂപ് ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത്.