മടിയന്‍ : ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി മടിയന്‍ മാധവം ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭാ യാത്ര സംഘടിപ്പിച്ചു. മടിയന്‍ കൂലോം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ശോഭാ യാത്രയില്‍ ഉണ്ണിക്കണ്ണന്മാര്‍, രാധമാര്‍ എന്നിവരുടെ വേഷങ്ങളും ഉണ്ണിക്കണ്ണന്റെയും രാധയുടെയും ബാല്യകാല സ്മരണകള്‍ അയവിറക്കി കൊണ്ടുള്ള ചലന ദൃശ്യവും വാദ്യമേളവും മുത്തുക്കുടയേന്തിയ വനിതകളും അണിനിരന്നു. നിരവധിയാളുകള്‍ ശോഭാ യാത്രയില്‍ പങ്കാളികളായി. തുടര്‍ന്ന് മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്ന് അവിടത്തെ ശോഭാ യാത്രയുമായി ചേര്‍ന്ന് കാഞ്ഞങ്ങാട് പട്ടണത്തില്‍ സംഗമിച്ച് ഹൊസ്ദുര്‍ഗ്ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു