രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബര്‍ 4 ന് വെള്ളിയാഴ്ച വിവിധ പരിപാടികളോടു കുടി ആഘോഷിക്കും. ആഘോഷത്തിന്റെ ഭഗമായി ഭഗവാന് പാല്‍പ്പായസ പൊങ്കാല സമര്‍പ്പണം നടത്താന്‍ ഭക്തര്‍ക്ക് സൗകര്യമുണ്ടായിരിക്കും. ജന്മാഷ്ടമി ദിവസം. രാവിലെ 5 മണിക്ക് നട തുറക്കല്‍,6 മണിക്ക് ഗണപതി ഹോമം ,7.30 ന് ഉഷപൂജ ,10 മണി മുതല്‍ 11.30 വരെ സമൂഹ പാല്‍ പായസ പൊങ്കാല വിഭവ സമര്‍പ്പണം , 12 മണിക്ക് പാലഭിഷേകം ,12-30ന് മഹാ പൂജ , ഒരു മണി മുതല്‍ ഭഗവാന്റെ പിറന്നാള്‍ സദ്യ ,വൈകുന്നേരം 6.30 ന് ദീപാരാധന , 8 മണിക്ക് പൂജ,8.30 മുതല്‍ നാമസങ്കിര്‍ത്തനവും തുടര്‍ന്ന് ഭജനയും,12 മണിക്ക് മഹാപൂജ തിരുനടയില്‍.
പാല്‍പ്പായസ പൊങ്കാല സമര്‍പ്പണം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ സെപ്റ്റംബര്‍ 3 ന് മുമ്പായി താഴെ കാണുന്ന നമ്പറുകളില്‍ മുന്‍ കുട്ടി വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. 9496429730, 9446276816.