കുട്ടികളിലെ അര്‍ബുദം: പാലക്കുന്ന് ലയണ്‍സ് ക്ലബ് ബോധവല്‍ക്കരണം ക്ലാസ് നടത്തുന്നു

പാലക്കുന്ന്: കുട്ടികളില്‍ കണ്ടുവരുന്ന വിവിധ തരം അര്‍ബുദ രോഗങ്ങളെ കുറിച്ച് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുന്നു. കാന്‍സര്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാനാവുമെന്ന സന്ദേശം രക്ഷിതാക്കളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിംഫോമ, രക്ത, തലച്ചോര്‍ , കണ്ണ്, വൃക്ക, അസ്ഥി എന്നിവയെ ബാധിക്കുന്ന അര്‍ബുദ രോഗത്തെ കുറിച്ച് ജില്ലാ ആശുപത്രിയിലെ ഓണ്‍ക്കോളജി വിഭാഗം തലവന്‍ ഡോ. വിവേക് നമ്പ്യാര്‍ ആണ് ക്ലാസ്സെടുക്കുന്നത് . 5 ന് 3 മണിക്ക് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹാളിലാണ് പരിപാടി. അനിഷ് ചായ്യോത്ത് കോര്‍ഡിനേറ്റര്‍ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *