നീലേശ്വരം തൈക്കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം തൈക്കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോര്‍ കവല എ.വി ഹൗസില്‍ എ.വി അജ്മല്‍ (21) ആണ് മരിച്ചത്. ശനിയാഴ്ച (ഓഗസ്റ്റ്29) വൈകിട്ടോടെയായിരുന്നു അജ്മലിനെ കടലില്‍ കാണാതായത്. സംഭവത്തിന് പിന്നാലെ ഫിഷറീസിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൂന്ന് ദിവസമായിട്ടും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് ചൊവ്വാഴ്ച (സെപ്റ്റംബര്‍ 1) രാവിലെ 6.15-ഓടെ തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ട് തൊഴിലാളികളാണ് കടലില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം തൊഴിലാളികള്‍ ചേര്‍ന്ന് മൃതദേഹം സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *