മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്യൂണിറ്റി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടന്നു

കാഞ്ഞങ്ങാട്: വിവിധ കലാ പരിപാടികളുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്ന ചമയ കലാകാരന്മാരുടെ സംഘടനയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മേലാംകോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരകഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ മാവേലിയും കമ്മ്യൂണിറ്റി അംഗങ്ങളും ചേര്‍ന്ന് നടത്തിയ ഘോഷയാത്രയ്ക്ക് ശേഷം നടന്ന ഓണാഘോഷവും കുടുംബ സംഗമവും മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷഫീഷ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.വരദനാരായണന്‍ അധ്യക്ഷത വഹിച്ചു. ഒപ്പന മാസ്റ്റര്‍ ഗഫൂര്‍ പള്ളിക്കര, പ്രസാദ് വെള്ളിക്കോത്ത്,ജനന്‍ കാഞ്ഞങ്ങാട്,സുനില്‍ ബേക്കല്‍, ഷിബു പരുത്തിക്കാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിജയന്‍ ചെറുവത്തൂര്‍ സ്വാഗതവും അജേഷ് കൊച്ചി നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ വര്‍ണ്ണ മനോഹരമായ പൂക്കളവും വിവിധ കലാപരിപാടികളും വിനോദ മത്സരങ്ങളും ഒരുക്കിയിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയോടെ നടന്ന പരിപാടിയില്‍ 100 ഓളം അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിച്ചു. വൈകിട്ട് നടന്ന സമാപന പരിപാടിയില്‍ വച്ച് വിജയികള്‍ക്ക് ബാബു ദേവന്‍സ് സമ്മാന വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *