തീയ്യ സമുദായ ക്ഷേമം ലക്ഷ്യമിട്ട് ‘തുളസി കതിര്‍’ കൂട്ടായ്മ

പാലക്കുന്ന് : തീയ്യ സമുദായ അംഗങ്ങളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി പാലക്കുന്ന് കേന്ദ്രീകരിച്ച് തുളസി കതിര്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. അതേ പേരില്‍ ഏതാനും മാസം മുന്‍പ് തുടക്കമിട്ട വാട്‌സാപ്പ് കൂട്ടായ്മയാണ് 1000ല്‍ ഏറെ അംഗങ്ങളുടെ ബലത്തില്‍ സംഘടനയ്ക്ക് രൂപം നല്‍കിയത്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ക്ഷീര ശൈലം ഓഡിറ്റോറിയത്തില്‍ നടന്ന ആദ്യ പൊതുയോഗം ക്ഷേത്ര സ്ഥാനികന്‍ സുനീഷ് പൂജാരിയും പ്രമുഖ വ്യക്തികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആരംഭിച്ചു. വേണുഗോപാലന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി, ആധ്യാത്മിക പ്രഭാഷകന്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണന്‍, സെക്രട്ടറി കെ.വി. ഗിരീഷ് ബാബു, കേന്ദ്രമാതൃസമിതി സെക്രട്ടറി വീണാ കുമാരന്‍, ക്ഷേത്രം മുന്‍ പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, പാലക്കുന്നില്‍ കുട്ടി, ജയാനന്ദന്‍ പാലക്കുന്ന്, സി. കെ. കണ്ണന്‍, ബിന്ദു ജയന്‍, ഗോപി ചെമ്മനാട് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍ : വേണുഗോപാലന്‍ പാലക്കുന്ന് (പ്രസിഡന്റ്), ഭാസ്‌കര്‍ ഉദുമ, യമുന മുതിയക്കാല്‍ (വൈസ് പ്രസിഡന്റ്) അനില്‍കുമാര്‍ മുല്ലച്ചേരി (ജനറല്‍ സെക്രട്ടറി), കുഞ്ഞിരാമന്‍ പാക്യാര വിനയവേണു, (സെക്രട്ടറി) മോഹനന്‍ ബക്കാര്‍ ( ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *