കരിപ്പോടി എന്‍ എസ്എസ് കരയോഗത്തിന്റെ ഓണാഘോഷ പരിപാടി മുച്ചിലോട്ട് ശ്രീ ശക്തി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഓണാഘോഷ പരിപാടി നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡോ. പി. ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി കൃഷണപ്രകാശ്, ട്രഷറര്‍ പ്രസന്ന രവീന്ദ്രന്‍, വനിത സമാജം പ്രസിഡന്റ് സീമന്തിനി ബാലകൃഷ്ണന്‍ , ജോയിന്റ് സെക്രട്ടറി എം. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കരയോഗം ജോയിന്റ് സെക്രട്ടറി എം.ഗംഗാധരന്‍ കൃതജ്ഞത അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനത്തിന് അര്‍ഹരായ കുട്ടികളെ അനുമോദിച്ചു. വനിതാ സമാജത്തിന്റെ തിരുവാതിരയും, കൈകൊട്ടി കളിയും, കരയോഗത്തിലെ അീഗങ്ങളും കുട്ടികളും ചേര്‍ന്ന് വിവിധതരം കലാപരിപാടികളളും നടത്തി.