പാലക്കുന്ന് : ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഗുരുവിന്റെ ജന്മ നക്ഷത്ര വൃക്ഷമായ കടമ്പ് തൈ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ ദിവാകരന്‍ കടിഞ്ഞിമൂല നല്‍കിയ തൈ നടീല്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കെ. നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി വി. ബാലകൃഷ്ണന്‍, ക്ഷേത്ര ഭരണ സമിതി, വിദ്യാഭ്യാസ സമിതി ഭാരവാഹികള്‍, സുനീഷ് പൂജാരി, പഞ്ചായത്ത് പ്രസിഡന്റ്, ചന്ദ്രന്‍ നാലാംവാതുക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആഘോഷ ചടങ്ങില്‍ മത്സരിച്ചവര്‍ക്ക് പങ്കെടുത്തവര്‍ക്കെല്ലാം സൗഹൃദ ചീര തൈകളും നല്‍കി.