കരിപ്പോടി പെരുങ്കളിയാട്ടം :ജില്ലാ തല ചിത്രരചന മത്സരം നടത്തുന്നു

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന പെരുങ്കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ജില്ലാതല ജലച്ഛായ ചിത്ര രചന മത്സരം നടത്തുന്നു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, പൊതു വിഭാഗങ്ങളിലായിരിക്കും മത്സരം. കടലാസ് ഒഴികെയുള്ള സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ക്ഷേത്ര പരിസരത്ത് 13 ന് രാവിലെ 9 ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 8 നകം പേര് നല്‍കേണ്ടതാണ്. വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസ്സ് ഏതെന്ന് തെളിയിക്കാനുള്ള രേഖ സ്‌കൂളില്‍ നിന്ന് വാങ്ങി വരേണ്ടതാണ്.
ഫോണ്‍ : 9249218327, 9495508976.

Leave a Reply

Your email address will not be published. Required fields are marked *