ചുള്ളിക്കര 42-ാമത് ഓണാഘോഷത്തിന്റെ കലാപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും, വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന 42-ാമത് ഓണാഘോഷ ത്തിന്റെ കലാപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 5 മണിക്ക് ഉദ്ഘാടന സമ്മേളനം അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍എ നിര്‍വഹിക്കും.

പ്രതിഭ ലൈബ്രറി പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി അധ്യക്ഷതവഹിക്കും. തുടര്‍ന്ന് മലയാളി മങ്ക, പുരുഷ കേസരി മത്സരം, ബോഡി ബില്‍ഡിംഗ് ഷോ, പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന്, സിനിമാറ്റിക് ഡാന്‍സ് മത്സരം. 25ന് ഉത്രാട നാളില്‍ രാവിലെ കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, തുടര്‍ന്ന് ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, സിനിമ ഗാന മത്സരം, 4 മണിക്ക് പഞ്ചഗുസ്തി മത്സരം, തുടര്‍ന്ന് ക്വിസ്, മെന്റലിസം ഷോ, ഡിജെ നൈറ്റ് എന്നിവ നടക്കും. തിരുവോണനാളില്‍ വീടുകളിലെ പൂക്കള മത്സരം, 2 മണിക്ക് വനിതകളുടെ വടംവലി മത്സരം, 3.30ന് പുരുഷ വടംവലി മത്സരം. വൈകിട്ട് നടക്കുന്ന സാം സ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ പി വി ഷാജികുമാര്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മെഗാ സ്റ്റേജ് ഷോ.

Leave a Reply

Your email address will not be published. Required fields are marked *