കാസര്‍കോട് : നെല്ലിക്കുന്ന് കസബ കടപ്പുറത്തെ രോഗികളും നിര്‍ധനരുമായ 12 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങളടങ്ങിയ ഓണക്കിറ്റും, ഓണപ്പുടവയും സമ്മാനിച്ച് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി. കസബ കടപ്പുറത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഷാഫി നാലപ്പാട് ഓണക്കിറ്റും, എന്‍.എ ചാരിറ്റബിള്‍ ഡയറക്ടര്‍ ഹസീന അബൂബക്കര്‍ ഓണപ്പുടവയും സമ്മാനിച്ചു. കാസര്‍കോട് നഗരസഭാ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍, അര്‍. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും നഗരസഭാ കൗണ്‍സിലര്‍ രഞ്ജീഷ നന്ദിയും പറഞ്ഞു.