കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷക ചന്ത രാജപുരത്ത് ആരംഭിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ഓണ സമൃദ്ധി കര്‍ഷക ചന്ത രാജപുരത്ത് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങ ളായ ഗിരീഷ് കുമാര്‍ കെ, രേഖ സി എന്നിവര്‍ സംസാരിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, എ ഗ്രേഡ് പച്ചക്കറി ഉല്‍പാദക സംഘം അംഗങ്ങള്‍, മറ്റ് കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *