രാജപുരം : പനത്തടി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണവിപണി ബളാംതോട് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം.പത്മകുമാരി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ.ജയിംസ്, വാര്‍ഡ് മെമ്പര്‍മാരായ അനിലകുമാരി, കെ.മോഹന്‍ദാസ് , കൃഷി ഓഫീസര്‍ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.