രാജപുരം : കേരളത്തിന് എയിംസ് അനുവദിക്കുമ്പോള്‍ അത് കാസര്‍ഗോഡ് തന്നെ വേണം എന്നും അതിനുള്ള പരിഗണനാ പട്ടികയില്‍ കാസര്‍ഗോഡിന്റെ പേര് ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്ത് ആദ്യമായി സമരം നടത്തുകയും അതിനു വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ എന്ന് പേര് നല്കി ഒരു റജിസ്റ്റേര്‍ഡ് സംഘടനയായി പ്രവര്‍ത്തിച്ചു കൊണ്ട് നിരന്തരമായ സമര പരിപാടികളിലൂടെയും നിയമ പോരാട്ടമടക്കമുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയും സര്‍ക്കാറിന്റെയും ജനപ്രതിനിധികള്‍ അടക്കമൂള്ള ഭരണ നേതൃത്വത്തിന്റെയും ശ്രദ്ധയില്‍ എയിംസ് കാസറഗോഡിന്റെ അവകാശമാണെന്ന് ആലേഖനം ചെയ്യിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി സംസ്ഥാനത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന പൊതുവെ സര്‍ക്കാരിന്റെ ശ്രദ്ധ പതിയാത്ത നമ്മുടെ ജില്ലയുടെ പേരും പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായത് വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നതോടൊപ്പം കേരളത്തില്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ചികിത്സക്ക് വേണ്ടി മറ്റ് ജില്ലകളെയും കര്‍ണാടക സംസ്ഥാനത്തെയും ആശ്രയിക്കേണ്ടി വരുന്ന എന്‍ഡോസള്‍ഫാന്‍ മൂലമുള്ള രോഗങ്ങള്‍ അടക്കം പല തരം രോഗങ്ങളും കൊണ്ട് പൊറുതി മുട്ടിയ കാസര്‍ഗോഡ് ജില്ലയില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ എയിംസ് അനുവദിക്കണമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
എയിംസ് പരിഗണനാ പട്ടികയില്‍ കാസറഗോഡിന്റെ പേര് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനും എയിംസ് ജില്ലക്ക് അനുവദിച്ചു കിട്ടണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന എയിംസ് കാസറകോട് ജനകീയ കൂട്ടായ്മയോടൊപ്പം എല്ലായ്‌പ്പോഴും നിന്നിട്ടുള്ള നമ്മുടെ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അതുപോലെ ഇപ്പോഴത്തെ യു ഡി എഫ് എംഎല്‍എ മാര്‍ എന്നിവരോടും കൂട്ടായ്മ നന്ദി രേഖപ്പെടുത്തി.
കേരള സര്‍ക്കാര്‍ പരിഗണന പട്ടികയില്‍ പേര് നല്‍കാന്‍ തയ്യാറായപ്പോള്‍ കേന്ദ്രത്തില്‍ നിന്നും അനുകൂലമായ ഉത്തരവ് ഉണ്ടാക്കിയെടുക്കാന്‍ നമ്മുടെ എം പിയോടൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപി യുടെ ജില്ലാ നേതൃത്വവും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, വൈസ് പ്രസിഡന്റുമാരായ അഹ്‌മദ് കിര്‍മ്മാണി, സൂര്യനാരായണ ഭട്ട്, നാസര്‍ ചെര്‍ക്കളം, സുമിത നീലേശ്വരം, സെക്രട്ടറിമാരായ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ഉമ്മു ഹലീമ, മുഹമ്മദ് ഇച്ചിലിങ്കാല്‍, അശോക് കുമാര്‍.ബി, കൃഷ്ണദാസ് അച്ചാംവീട്, റയീസ്സ ഹസ്സന്‍, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട് സ്വാഗതവും ട്രഷറര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.