രാജപുരം: ബളാല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി എത്തിയ 200 ഓളം വയോജനങ്ങള്‍ക്ക് ഓണസദ്യയും അതോടൊപ്പം ഓണകിറ്റുകളും വിതരണം നടത്തി ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസല്‍ ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് മാരായ പി. ജി. ദേവ്. ബി. പി. പ്രദീപ് കുമാര്‍. ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍. കെ.പി.സി അംഗം മീനാക്ഷി ബാലകൃഷ്ണന്‍. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍. കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍. യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കണ്‍വീനര്‍ സി. വി. ഭാവനന്‍. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എ. ലത, ജില്ലാ പഞ്ചായത്ത് അംഗം ബിന്‍സി ജെയിന്‍. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ചാക്കോ, ഷോബി ജോസഫ്. മിനി മാത്യു. പി വി ജിത സി. വി. ശ്രീധരന്‍, അലക്‌സ് നെടികാല ,മാര്‍ട്ടിന്‍ ജോര്‍ജ്ജ്, അഡ്വ. സുമിത് ലാല്‍ ,പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍, തോമസ് ചെറിയാന്‍, എം രാധമണി ,തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിജു തെക്കേറ്റം സ്വാഗതവും, ട്രഷറര്‍ ബിനു കുഴിപ്പള്ളി നന്ദിയും പറഞ്ഞു .