കാഞ്ഞങ്ങാട്: ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എ. കെ ഡി. ടി. ഒ ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ്ഗ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ. കെ. ഡി.ടി.ഒ ജില്ലാ പ്രസിഡണ്ട് രഘു മാസ്റ്റര്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. നീലേശ്വരം രാജു മാസ്റ്റര്‍, സുരേന്ദ്രന്‍ പട്ടേന, സുധ ടീച്ചര്‍ നീലേശ്വരം, ശ്യാമള ടീച്ചര്‍ കുറ്റിക്കോല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി കലാമണ്ഡലം പ്രീത രാജഗോപാല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രജീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വര്‍ണ്ണമനോഹരമായ പൂക്കളവും തീര്‍ത്തിരുന്നു. കൂടാതെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു