വെള്ളിക്കോത്ത് : കനിവ് പാലിയേറ്റിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആഗസ്ത് 19 കൃഷ്ണപ്പിള്ള ദിനത്തോടനുബന്ധിച്ച് കിടപ്പ് രോഗികളെ ഡോക്ടര്‍മാര്‍ നഴ്‌സ്, വളണ്ടിയര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രോഗികളുടെ വീട്ടിലെത്തി ഹോം കെയര്‍ പ്രവര്‍ത്തനം നടത്തി. കാഞ്ഞങ്ങാട് ഏരിയയിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്ത്, പുല്ലൂര്‍ പെരിയ പഞ്ചായത്തു കളിലായി കനിവിന്റെ ലോക്കല്‍ തല ക്ലസ്റ്റര്‍ കമ്മിറ്റി കളുടെ നേതൃത്വത്തിലാണ് കിടപ്പു രോഗികളെയും, മറ്റ് അവശതയനുഭവിക്കുന്ന രോഗികളെയും പാലീയേറ്റീവ് വളണ്ടിയര്‍ മാര്‍,ഡോക്ടര്‍ മാര്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് ആവശ്യമായ ഉപകരണങ്ങളും മരുന്നും നല്‍കിയത് ഹോം കെയറിന്റെ എരിയ തല ഉല്‍ഘടനം അജാനുരില്‍ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്‌മോഹനന്‍, നിര്‍വ്വഹിച്ചു . കനിവ് ഏരിയ സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരന്‍,ദേവീ രവീന്ദ്രന്‍,ശിവജി ബെള്ളിക്കോത്ത്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി, ഡോ :മുരളി നല്ലൂരായ എന്നിവര്‍ സംസാരിച്ചു. എം.ദാമോധരന്‍,കെ.സുജിത്ത്, കെ.ബാലകൃഷ്ണന്‍,കെ,രാകേഷ്,കെ.ചന്ദ്രന്‍,രാജീവന്‍,കെ.സുനില്‍കുമാര്‍,നഴ്‌സ് സന്ധ്യ എന്നിവര്‍ ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.സോണല്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പുല്ലൂര്‍ പെരിയ പഞ്ചായത്ത് തല കനിവ് സോണല്‍ തല ഹോം കെയര്‍ പ്രവര്‍ത്തനത്തിന് സോണല്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ നാരായണന്‍ മാടിക്കാല്‍, ക്ലസ്റ്റര്‍ സെക്രട്ടറി ഗംഗാധരന്‍ ടി.വി . പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി.ബിന്ദു ബ്രാഞ്ച് സെക്രട്ടറിമാരായ നാരായണന്‍ വിഷ്ണുമംഗലം, വിജയന്‍ എക്കാല്‍, നേഴ്സ് ടോംസി ,രാധാകൃഷണന്‍ ഇ.വി എന്നിവര്‍ നേതൃത്വം നല്‍കി
കാഞ്ഞങ്ങാട് മുനിസിപ്പല്‍ തല സോണല്‍ ഹോം കെയര്‍ പ്രവര്‍ത്തനങ്ങളില്‍ സോണല്‍ സെക്രട്ടറി , കെ.വി. രതീഷ് ,പ്രസിഡന്റ് കെ.വി.ദാമോദരന്‍ . സഞ്ചയ് ചെമ്മട്ടംവയല്‍, എന്‍ ഉണ്ണികൃഷ്ണന്‍ , വിപിന്‍ ബല്ലത്ത്, ജയന്‍ ബല്ലത്ത് സുഷന്ത് കൊവ്വല്‍ സ്റ്റോര്‍ , സൗത്ത് സ്‌കൂളിലെ എന്‍. എ സ്. എസ് വളണ്ടിയര്‍മാര്‍ , നേഴ്‌സ് ലിത , രോഹിത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.