കേരള കേന്ദ്ര സര്‍വകലാശാലയില്‍ പഠന സമാരംഭ പരിപാടി സമാപിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന പഠന സമാരംഭ പരിപാടി സമാപിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു. ജീവിതത്തോട് ക്രിയാത്മക മനോഭാവം പുലര്‍ത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെഗറ്റീവായി നോക്കിക്കാണരുത്. ഏത് വെല്ലുവിളികള്‍ക്കിടയിലും സത്യസന്ധത പുലര്‍ത്തുകയും മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ഉത്തരവാദിത്വ ബോധത്തോടെ പെരുമാറുകയും ചെയ്യണം. വൈസ് ചാന്‍സലര്‍ വിശദീകരിച്ചു. ന്യൂദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫ. തേജ് പി. സിംഗ്, ഐഐടി റോപാര്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അധ്യക്ഷന്‍ ഡോ. അഥര്‍വ്വ പൗണ്ടാരിക എന്നിവര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രോക്ടര്‍ പ്രൊഫ. പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡീനുമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *