അംബിക എ എല്‍ പി സ്‌കൂളിലെ മുറ്റം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഇന്റര്‍ലോക് പാകി വെടിപ്പാക്കി

ഉദുമ : പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂളിന്റെ വിശാലമായ മുറ്റം ഇന്റേലോക് പാകി വെടിപ്പാക്കി. സ്‌കൂള്‍ പ്രധാനധ്യാപിക കെ. പി. സവിത സമര്‍പ്പണം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി യോഗം പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വിനോദ്കുമാര്‍ അധ്യക്ഷനായി.
ബേക്കല്‍ എ ഇ ഒ മുഹമ്മദ് അലി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന തലത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ. ഹിസ്റ്ററി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ സി. എച്ച്. ഹൃദ്യ, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരനും അനുമോദിച്ചു. സുനീഷ് പൂജാരി, വാര്‍ഡ് അംഗങ്ങള്‍ ആയ എം. എ. മൈമൂന, സി. കെ. വേണു, കെ. വി. അനീസ്, ക്ഷേത്ര വൈസ് പ്രസിഡന്റ് കെ. വി. അപ്പു, മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ എച്ച്. ഹരിഹരന്‍, വികസന സമിതി ചെയര്‍മാന്‍ കാവുങ്കാല്‍ ശ്രീധരന്‍, പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ ചെയര്‍മാന്‍ രമേശ് കുമാര്‍ കൊപ്പല്‍, കണ്‍വീനര്‍ എ.വി. വാമനന്‍ , മദര്‍ പിടിഎ പ്രസിഡണ്ട് പി. വി. രഞ്ജിത, കെ വി കുഞ്ഞിക്കോരന്‍, കെ.വി. രാമാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *