കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ രാമായണ പാരായണത്തിന് സമാപനമായി; പ്രഭാഷണവും നടന്നു.

കാഞ്ഞങ്ങാട്: കൊളവയല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന രാമായണ പാരായണത്തിന്റെ സമാപനം നടന്നു. വീടുകളിലും ക്ഷേത്രത്തിലുമായി നടന്ന രാമായണ പാരായണത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി.
പാരായണ സമാപന ദിനത്തില്‍ ക്ഷേത്രത്തില്‍ രാമായണ പാരായണത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടന്നു. പ്രശസ്ത പ്രഭാഷകന്‍ ഹരിപ്രസാദ് നീലേശ്വരം വിഷയാവതരണം നടത്തി. ക്ഷേത്രം പ്രസിഡണ്ട് കെ. വി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി കെ. അശോകന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. പി. കുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് കര്‍ക്കിടക കഞ്ഞിയും പ്രസാദ വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *