കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് വെള്ളിക്കോത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വെള്ളിക്കോത്ത്: കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്. എസ്.സി വിഭാഗത്തിനായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഡോക്ടര്‍ വിവേക് സുധാകരന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഗോവിന്ദന്‍ നമ്പൂതിരി ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി. വിദ്യാധരന്‍ ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകരായ ഡോക്ടര്‍ യു. കൃഷ്ണകുമാരി, എം.കൃഷ്ണന്‍, വി. എം. ജോയി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമമാലിനി സ്വാഗതവും കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പി. നാരായണന്‍കുട്ടി നായര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *