രാജപുരം: പൊതുജനത്തിന് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ ഓണം വിപണന മേള കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ സംഘത്തിന്റെ മുന്‍ ഡയറക്ടര്‍ സിജോ ചാമക്കാലായ്ക്ക് പലവ്യഞ്ജനങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.കെ. മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.സൈമണ്‍, കള്ളാര്‍ വ്യാപാരി വ്യസായി യൂണിറ്റ് പ്രസിഡന്റ് മത്തായി വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ്പ് സ്വാഗതവും സെക്രട്ടറി മിഥുന്‍ കെ നന്ദിയും പറഞ്ഞു.യോഗത്തില്‍ സംഘം ഡയറക്ടര്‍മാരായ വി.കെ. ബാലകൃഷ്ണന്‍ , ടി പി പ്രസന്നന്‍, ഗിരീഷ്‌കുമാര്‍ നീലിമല, ശശിധരന്‍ മുടക്കട്ട് ,സൈമണ്‍ വി, രാചന്ദ്രന്‍ കെ,ഉഷ അപ്പു ക്കുട്ടന്‍,ലക്ഷ്മി കെ.പി എന്നിവര്‍ സംബന്ധിച്ചു.