കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷം നടത്തി

രാജപുരം:കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും നടന്നു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി , റോയി പി എല്‍ , ശ്രീവിദ്യ പി, ബ്ലോക്ക് പഞ്ചായ അംഗങ്ങളായ നസീമ അബ്ദുള്ള, സിനു കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ മിനി പിലിപ്പ് , ഗീത പി പഞ്ചായത്ത് സെക്രട്ടറി പ്രേമ എ , സിഡി എസ് ചെയര്‍ പേഴ്‌സണ്‍ രമ ബി, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് സെന്റി മോന്‍ മാത്യു, സേതു മാധവന്‍ കെ ആര്‍, രജ്ഞിത്ത് എം, വിവിധ രാഷ്ട്രിയ പ്രതിനിധികളായ സന്തോഷ് വി ചാക്കോ, രാഘവന്‍ കെ ബി, സി എം കുഞ്ഞബ്ദുള്ള, രാഘവന്‍ കപ്പള്ളി, സി ബാലകൃഷ്ണന്‍ നായര്‍, ഗോപാലന്‍ എന്‍, തോമസ്സ് കൊട്ടോടി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ഹനീന കെ എം സ്വാഗതവും കൃഷി അസിസ്റ്റന്റ് ശാലിനി പി കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ മേഖലയിലെ ഒമ്പത് കര്‍ഷകരെ ആദരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *