രാജപുരം:കേടോം ബേളൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകദിനാഘോഷവവും കര്‍ഷക അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന്‍ ടി വി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ദീപ ടികെ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് വയമ്പ്, ഭൂപേഷ് കെ , ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ്, പഞ്ചായത്തംഗം കൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കുഞ്ഞികണ്ണന്‍ വരയില്‍, സിഡി എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീലത, വിവിധ രാഷ്ട്രിയ പ്രതിനിധികളായ ജിജോ മോന്‍, ബാനം കൃഷ്ണന്‍, രാമചന്ദ്രന്‍ ടി കെ, മുസ്തഫ തായന്നൂര്‍, ഗോവിന്ദന്‍ മുണ്ടപ്ലാവ് തുടങ്ങിയവര്‍ സംസാരിച്ചു.
കൃഷി ഓഫീസര്‍ ഹരിത കെവി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫിസര്‍ പ്രിയേഷ് സിവി നന്ദിയും പറഞ്ഞു.