പാലക്കുന്ന്: അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്രീഡം ക്വിസ്, ചിത്രരചന മത്സര വിജയികള്‍ക്കും പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാന വിതരണവും അനുമോദനവും നടത്തി.
പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ ,വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശ്രീജ പുരുഷോത്തമന്‍ പിടിഎ പ്രസിഡന്റ് അഡ്വ. സതീശന്‍, എം.പി.ടി.എ പ്രസിഡന്റ് പൂജ രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.