പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എം.എല്‍.എക്കും ജില്ലാ പോലീസ് മേധാവിക്കും സ്വീകരണം ഒരുക്കി രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

രാവണേശ്വരം : ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാവണേശ്വരത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും സ്‌കൂള്‍ വിജയോത്സവം- 2026ന്റെയും ഭാഗമായി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കാസര്‍ഗോഡ് ജില്ല പോലീസ് മേധാവി പി.നിതിന്‍ രാജ് ഐ.പി.എസ് എന്നിവര്‍ക്ക് സ്വീകരണവും ആദരവും നല്‍കി. സ്‌കൂള്‍ കവാടത്തില്‍ നിന്നും ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്‌കൂളിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന വിജയോ ത്സവം- 2026 ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി പി. നിതിന്‍ രാജ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ അധ്യക്ഷത വഹിച്ചു ചടങ്ങില്‍ വച്ച് എം.എല്‍.എയും ജില്ലാ പോലീസ് മേധാവിയെയും ജനപ്രതിനിധികളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദരിച്ചു. എല്‍.എസ്.എസ്,, യു.എസ്.എസ്, എസ്.എസ്.എല്‍.സി,പ്ലസ് ടു, എന്‍ എം. എം എസ് പരീക്ഷകളിl ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ ടീമിലെ വിദ്യാര്‍ത്ഥികള്‍ക്കും എം.എല്‍.എയും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി. കെ. പ്രിയ വിജയികളെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ എ. തമ്പാന്‍, ദീപ വിനോദന്‍, ദീപ പ്രവീണ്‍, സുധ അശോകന്‍, പി. സുബൈര്‍, കെ. വി. സുകുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എ. കൃഷ്ണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി. ദാമോദരന്‍, ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍, കെ. രാജേന്ദ്രന്‍, കെ. വി.കൃഷ്ണന്‍, വി.ബാലകൃഷ്ണന്‍ തണ്ണോട്ട്,ടി.തമ്പാന്‍ തണ്ണോട്ട്, പി. കൃഷ്ണന്‍ കോടാട്ട്, ഏ.വി. പവിത്രന്‍,പി. ദിവ്യ ടീച്ചര്‍,എ. സതീശന്‍ മാസ്റ്റര്‍, എ. ആശാലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് രാധാകൃഷ്ണന്‍ സ്വാഗതവും പ്രധാനാധ്യാപിക ബി. പ്രേമ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *